പിഎം നരേന്ദ്ര മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി

പിഎം നരേന്ദ്ര മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ടലംഘനമാണെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണു നടപടിയെന്നും കമ്മിഷന്‍ അറിയിച്ചു.

വിവേക് ഒബ്‌റോയി മോദിയായി അഭിനയിച്ച ചിത്രം നാളെ രാജ്യവ്യാപകമായി റിലീസ് ചെയ്യാനിരുന്നതാണ്. നേരത്തെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങാനിരുന്നത്.

Next Story
Read More >>