ഇന്ന് ജന്തുജന്യരോഗ ദിനം; നായ്ക്കള്‍ അക്രമിക്കുന്നത് എപ്പോള്‍ എന്നറിയാം

കോഴിക്കോട്: ഇന്ത്യയില്‍ നായ്ക്കളുടെ ആക്രമണം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം നായ്ക്കളുടെ ആക്രമണം...

ഇന്ന് ജന്തുജന്യരോഗ ദിനം; നായ്ക്കള്‍ അക്രമിക്കുന്നത് എപ്പോള്‍ എന്നറിയാം

കോഴിക്കോട്: ഇന്ത്യയില്‍ നായ്ക്കളുടെ ആക്രമണം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം നായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കാരണങ്ങള്‍ ശാസ്ത്രീയമായി അന്വേഷിക്കുന്നതിന് പകരം നായ്ക്കളെ മൃഗീയമായി കൊന്നൊടുക്കാനാണ് നാം ശ്രമിക്കുന്നത്.

നായ്ക്കളെ കൊല്ലുന്നത് ശാസ്ത്രീയമല്ല. ഫിലിപ്പീന്‍സില്‍ പട്ടികളെ മുഴുവന്‍ കൊന്നൊടുക്കി ആറുവര്‍ഷം കഴിഞ്ഞപ്പോള്‍ കൊല്ലുമ്പോഴുണ്ടായിരുന്ന അതേ അംഗസംഖ്യയിലേക്ക് അവ തിരിച്ചെത്തി. മൃഗങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഭക്ഷണത്തിനുള്ള അവകാശം, വേദനയില്‍ നിന്നുമുള്ള അവകാശം, അസ്വസ്ഥതയില്‍ നിന്നുള്ള അവകാശം, സുരക്ഷിതത്വത്തിനുള്ള അവകാശം തുടങ്ങിയവയാണവ. ഈ അവകാശങ്ങള്‍ ആരും അവയ്ക്ക് നല്‍കണമെന്നില്ല, കവര്‍ന്നെടുക്കാതിരുന്നാല്‍ മതി. എന്നാല്‍ തന്നെ ഇവയുടെ ആക്രമണം വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും.

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനമായി ആചരിക്കുകയാണ്. ഈ ദിനത്തില്‍ നായ്ക്കളെ നിരീക്ഷിച്ച് ആക്രമണ സ്വഭാവം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കാം. ഒരു നായയുടെ കണ്ണ്, വായ, ചെവി, അവയുടെ ശരീര വിന്യാസം എന്നിവയിലെല്ലാം അതിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങള്‍ ഉണ്ടായിരിക്കും. മണ്ണുത്തി വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസിലെ സര്‍ജറി ആന്റ് റേഡിയോളജി വിഭാഗത്തില്‍ അസിസ്റ്റ് പ്രൊഫസര്‍ മേജര്‍ ഡോ. സുധീഷ് എസ് നായര്‍ സെമിനാറില്‍ നായ്ക്കളെ നിരീക്ഷിച്ച് ആക്രമണ സ്വഭാവം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിച്ചു. ഒരു നായയുടെ കണ്ണ്, വായ, ചെവി, അവയുടെ ശരീര വിന്യാസം എന്നിവയിലെല്ലാം അതിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങള്‍ ഉണ്ടായിരിക്കും.

കണ്ണ്

നായയ്ക്ക് വലിയ കൃഷ്ണമണിയാണുള്ളത്. അതിനാല്‍ കണ്ണിന്റെ ഭൂരിഭാഗവും കറുപ്പ് നിറമാണ്. എപ്പോഴെങ്കിലും നായയുടെ കണ്ണില്‍ കൂടുതല്‍ വെള്ളഭാഗം കാണുകയാണെങ്കില്‍ അത് അസ്വസ്ഥനാണ് എന്ന് അനുമാനിക്കാം. ഈ സമയത്ത് സൂക്ഷിച്ച് പെരുമാറണം.

വായ

വായ തുറന്ന നായകള്‍ പൊതുവെ കടിക്കാറില്ല. എന്നാല്‍ തുടര്‍ച്ചയായി നാവ് മൂക്കില്‍തൊടുകയാണെങ്കില്‍ അത് ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയത്ത് അടുത്തേക്ക് പോകരുത്. നായ മുഴുവന്‍ പല്ലുകള്‍പുറത്തുകാണിച്ചാണ് നില്‍ക്കുന്നതെങ്കില്‍ അത് നമ്മെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സമയത്ത് വിവേകത്തോടെ പെരുമാറിയാന്‍ പ്രശ്നമെഴിവാക്കാം.

ചെവി

പിറകോട്ടാണ് ചെവി നീട്ടിപ്പിടിച്ചിരിക്കുന്നതെങ്കില്‍ നായ അസ്വസ്ഥനാണ്. അത് അക്രമിച്ചേക്കാം. മുകളിലേക്കാണ് നീട്ടിപ്പിടിച്ചതെങ്കില്‍ അത് ചുറ്റുപാടും നിരീക്ഷിക്കുകയാണ്. ഈ സമയത്ത് അത് വളരെ ജാഗരൂകനായിരിക്കുന്നതിനാല്‍ പ്രകോപിപ്പിക്കരുത്.

വാല്‍

വാലാട്ടുന്ന പട്ടി കടിക്കില്ല എന്നതാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ 16 തരം വാലാട്ടലുകള്‍ ഉണ്ട്. എല്ലാ വാലാട്ടലുകളും സ്നേഹത്തിന്റെയോ സന്തോഷത്തിന്റയോ ആയിരിക്കണമെന്നില്ല. വാല്‍ താഴോട്ട് തൂക്കിയിട്ടാണ് ആട്ടുന്നതെങ്കില്‍ സന്തോഷവാനാണ്. ശരീരവും വാലും അനങ്ങാതെ വാലിന്റെ അറ്റം മാത്രമാണ് അനങ്ങുന്നതെങ്കില്‍ അത് ആക്രമിക്കാന്‍ സാധ്യതയുണ്ട്.

കിടപ്പും ഇരിപ്പും

നായയുടെ കിടപ്പും ഇരിപ്പം ശ്രദ്ധിച്ചാലും അതിന്റെ മാനസികാവസ്ഥ മാനസ്സിലാക്കാന്‍ കഴിയും. ചെരിഞ്ഞ് കിടന്നുകൊണ്ട് ഒരുകാല്‍ പൊക്കിപ്പിടിക്കുകയാണങ്കില്‍ അത് നമ്മുടെ ലാളനയ്ക്ക് വേണ്ടിയുള്ള അപേക്ഷയാണ്. ആ സമയത്ത് കളിപ്പിക്കുന്നത് അതിന് ഇഷ്ടപ്പെടും. കുനിഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ എന്തോ പ്രശ്നം നേരിടുന്നുണ്ട്. ചിലപ്പോള്‍ എന്തെങ്കിലും അസുഖമാകാം. അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ആകാം.

മേജര്‍ ഡോ. സുധീഷ് എസ് നായര്‍, മണ്ണുത്തി വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സസിലെ സര്‍ജറി ആന്റ് റേഡിയോളജി വിഭാഗത്തില്‍ അസിസ്റ്റ് പ്രൊഫസര്‍.

ലോക ജന്തുജന്യരോഗ ദിനം ആചരിച്ചു

കോഴിക്കോട്: ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ കേരള, കേരള വെറ്റിനറി സര്‍വകാലാശാല, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ജന്തുജന്യരോഗ ദിനം ആചരിച്ചു.

മന്ത്രി എ കെ ശശീന്ദ്രന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥരിം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കുര്യന്‍ കെ ജേക്കബ്, ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ ബേബി എന്നിവര്‍ സംസാരിച്ചു.

ടാഗോര്‍ ഹാളില്‍ നടന്ന ലോക ജന്തുജന്യരോഗ ദിനാചരണം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ വി ബാബുരാജ്,ഡോ കെ കെ ബേബി ഡോ കുര്യന്‍ കെ ജേക്കബ് ,എ പ്രദീപ് കുമാര്‍ എം എല്‍ എ, ഡോ. ഷാജിബ് ഡോ. പി പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

'പകര്‍ച്ചവ്യാധികളും ജന്തുജന്യരോഗങ്ങളും: പ്രതിരോധമാണ് നല്ല മരുന്ന്' എന്ന വിഷയത്തില്‍ ഡോ. അജിത് ബാസ്‌കര്‍, 'നായക്കളും സ്വഭാവവും ആക്രമണ സാധ്യതകളും' എന്ന വിഷയത്തില്‍ മേജര്‍ ഡോ. സുധീഷ് എസ് നായര്‍, 'ജന്തുജന്യരോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി ശാസ്ത്രീയമായി നേരിടാം' എന്ന വിഷയത്തില്‍ ഡോ. ജെസ് വര്‍ഗിസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Story by
Read More >>