വരാപ്പുഴ കസ്‌ററഡി മരണം: ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി...

വരാപ്പുഴ കസ്‌ററഡി മരണം: ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തത്.

എ.വി ജോര്‍ജ് രൂപീകരിച്ച ആര്‍.ടി.എഫ് സംഘത്തിലെ പൊലീസുകാരാണ് ശ്രീജിത്തിനെ വാരാപ്പുഴയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡി മരണം വിവാദമായതോടെ ആര്‍.ടി.എഫ്. പിരിച്ചുവിട്ട് സ്‌ക്വാഡിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് എ.വി. ജോര്‍ജിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.

ദേവസ്വംപാടത്തെ വാസുദേവന്റെ ആത്മഹത്യക്ക് ഇടയാക്കിയ പ്രതികളെ കസ്റ്റഡിയിലെടുക്കണമെന്ന നിര്‍ദേശം നല്‍കിയത് എസ്.പി.യായിരുന്ന എ.വി ജോര്‍ജായിരുന്നു.ഇതിനെത്തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.


Story by
Read More >>