കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനയാണ്...

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അനിലിന്റെ ബന്ധുവായ ധര്‍മ്മരാജ് ഫാഹിനയെ പോലീസ് അറസ്റ്റുചെയ്തു.

ധര്‍മ്മരാജിന്റെ കീഴിലായിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ശമ്പളത്തെ ചൊല്ലി മുമ്പും തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ മദ്യപിച്ചെത്തുക ഇരുവരും ഇക്കാര്യം പറഞ്ഞ് വക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് താഴെ വീണാണ് അനില്‍ മരിച്ചത്.

സംഭവത്തില്‍ ചെര്‍പ്പുളശേരി പോലീസ് ധര്‍മ്മരാജിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അനിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.

Story by
Read More >>