കുര്യന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും

തിരുവനന്തപുരം: പിജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മുന്നണി ശക്തിപ്പെടുത്താന്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ...

കുര്യന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും

തിരുവനന്തപുരം: പിജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മുന്നണി ശക്തിപ്പെടുത്താന്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. പിജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല, കുര്യനോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല, ബഹുമാനം മാത്രമാണുള്ളതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിക്ക് ശക്തിപകരും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

1980 മുതല്‍ പി.ജെ. കുര്യന്‍ മത്സരിച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി ഞാനും ഒപ്പമുണ്ടായിരുന്നു. 2012ല്‍ കുര്യനോടു മാറി നില്‍ക്കണമെന്നു പറഞ്ഞത് സത്യമാണ്. പകരം മലബാറില്‍നിന്നുള്ള ഒരു നേതാവിന്റെ പേരു കൊടുക്കണമെന്ന് പറഞ്ഞു.
മൊയ്തീന്റെ പേരും പറഞ്ഞു. എന്നാല്‍ കുര്യന്‍ മത്സരിക്കണമെന്നു നിര്‍ബന്ധം പിടിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന ഞാന്‍ എതിര്‍ത്തില്ല.
പകരം നിര്‍ദേശം വയ്ക്കുകയാണുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Story by
Read More >>