വെള്ളാപ്പള്ളി നടേശനെതിരെ 1600 കോടിയുടെ സാമ്പത്തികതട്ടിപ്പ് ആരോപണവുമായി സെന്‍കുമാര്‍; ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി

നിയമനങ്ങളിലൂടെയും, കുട്ടികളുടെ അഡ്മിഷനിലൂടെയും ലഭിച്ച പണം എവിടെ പോയെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഇത്തരത്തില്‍ വാങ്ങിയ 1600 കോടിരൂപ കാണാനില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെന്‍കുമാര്‍ ആരോപിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ 1600 കോടിയുടെ സാമ്പത്തികതട്ടിപ്പ് ആരോപണവുമായി സെന്‍കുമാര്‍;  ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി


തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെ്ക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമ്പത്തികതട്ടിപ്പ് ആരോപണവുമായി ടി പി സെന്‍കുമാര്‍ രംഗത്ത്. നിയമനങ്ങളിലൂടെയും, കുട്ടികളുടെ അഡ്മിഷനിലൂടെയും ലഭിച്ച പണം എവിടെ പോയെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഇത്തരത്തില്‍ വാങ്ങിയ 1600 കോടിരൂപ കാണാനില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെന്‍കുമാര്‍ ആരോപിച്ചു.

മൈക്രോഫിനാന്‍സ് നല്ല രീതിയില്‍ നടക്കുന്നുവെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ ഇതില്‍ കൂടി ലഭിക്കുന്ന പണം വട്ടിപ്പലിശയ്ക്ക് വീണ്ടും കടംകൊടുക്കുകയോ സ്വര്‍ണം വാങ്ങിക്കുകയോ ആണ് ചെയ്യുന്നത്. അതിന് ഒരു പ്രോജക്ട് ഉണ്ടാക്കുകയോ പുനഃരുത്പാദനപരമായ കാര്യങ്ങളിലേക്ക് പോവുകയോ ചെയ്തിട്ടില്ലെന്ന് സെന്‍കുമാര്‍ ആരോപിച്ചു.

അതിനിടെ, വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ടി പി സെന്‍കുമാര്‍ ക്ഷുഭിതനായി. ചെന്നിത്തലയും സെന്‍കുമാറും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ക്ഷുഭിതനാക്കിയത്. മാധ്യമപ്രവര്‍ത്തകന് നേരെ, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തകനാണെന്നതിന് തെളിവ് വേണമെന്നും ക്ഷുഭിതനായി സംസാരിച്ച സെന്‍കുമാര്‍, മാധ്യമപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.

Read More >>