തൊടുപുഴയിലെ കൂട്ടക്കൊല: ഒരാൾ കൂടി കസ്റ്റഡിയിൽ

തൊടുപുഴ: വണ്ണപുറം കൂട്ടകൊലപാതകക്കേസിൽ ഒരാൾ കൂടി പൊലീസ്​ കസ്​റ്റഡിയിൽ. പാങ്ങോട് നിന്ന് ഷിബു എന്നയാളാണ് പിടിയിലായത്. ഇയാളെ ഇന്നു തന്നെ...

തൊടുപുഴയിലെ കൂട്ടക്കൊല: ഒരാൾ കൂടി കസ്റ്റഡിയിൽ

തൊടുപുഴ: വണ്ണപുറം കൂട്ടകൊലപാതകക്കേസിൽ ഒരാൾ കൂടി പൊലീസ്​ കസ്​റ്റഡിയിൽ. പാങ്ങോട് നിന്ന് ഷിബു എന്നയാളാണ് പിടിയിലായത്. ഇയാളെ ഇന്നു തന്നെ തൊടുപുഴയിലെത്തിച്ച്​​ ചോദ്യം ചെയ്യുമെന്നാണ്​ റിപ്പോർട്ട്​. സം​ഭ​വ​ത്തി​ൽ നേരത്തെ രണ്ടു പേരെ ക​സ്​​റ്റ​ഡി​യി​ലെടുത്തിരുന്നു. ഒരാൾ നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ലം സ്വ​ദേശി​യും ​മ​റ്റൊ​രാ​ൾ തൊ​ടു​പു​ഴ​ക്കാ​ര​നു​മാ​ണ്. ഇവരിൽ നിന്നും പൊലീസിന്​ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ്​ സൂചന.

കാ​നാ​ട്ട്​ കൃ​ഷ്ണ​ൻ, ഭാ​ര്യ സു​ശീ​ല, മ​ക​ൾ ആ​ർ​ഷ, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​രെയാണ്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ബു​ധ​നാ​ഴ്​​ച​​ ക​ണ്ടെ​ത്തി​യ​ത്. പ​തി​വാ​യി പു​റ​ത്തു​പോ​യി ആ​ഭി​ചാ​ര ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന കൃ​ഷ്​​ണ​നു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. ഫ​ല​സി​ദ്ധി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ പ​ണം​വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ന്നി​രുന്നതായും പറയപ്പെടുന്നു.

അതേസമയം കൊല നടന്ന കമ്പകക്കാനത്തെ വീടിനുള്ളില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു.

Story by
Read More >>