തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിൽ 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ. മൂത്രനാളിയിലെ അണുബാധയെ...

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിൽ 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ. മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്നുണ്ടായ പനിയും മറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളുമാണ് കാരണം. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ വച്ചാണ് ചികിത്സ നല്‍കുന്നത്. വിദഗ്ദ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കഴി‍ഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. വസതിയിൽ എല്ലാവിധ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും സന്ദർശകരെ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആശുപത്രി ഡയറക്ടർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് മകനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ ഇന്നലെ അറിയിച്ചിരുന്നു.

Story by
Read More >>