വലിയ വിമാനങ്ങളുടെ സർവീസ്: കരിപ്പൂരിൽ ഇന്ന്​ സുരക്ഷാ പരിശോധന

ക​രി​പ്പൂ​ർ: ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ എ​യ​ർ...

വലിയ വിമാനങ്ങളുടെ സർവീസ്: കരിപ്പൂരിൽ ഇന്ന്​ സുരക്ഷാ പരിശോധന

ക​രി​പ്പൂ​ർ: ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇന്ന് നടക്കും. എ​യ​ർ ഇ​ന്ത്യ​യു​ടെ ഒാ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ സു​ര​ക്ഷ പ​രി​ശോ​ധ​ന​കളും സാങ്കേതി റി​പ്പോ​ർ​ട്ടും തയ്യാറാക്കുന്നത്. ഈ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ തീ​രു​മാ​നി​ക്കു​ക.

പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ അ​നു​കൂ​ല​മാ​യാ​ൽ എ​യ​ർ ഇ​ന്ത്യ​ ജി​ദ്ദ​യി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കും. നി​ല​വി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. സൗ​ദി​യു​ടെ അ​പേ​ക്ഷ അ​ന്തി​മ അ​നു​മ​തി​ക്കാ​യി അ​തോ​റി​റ്റി ഡി.​ജി.​സി.​എ​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

അതേസമയം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ റെ​ഡ് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ 20 വ​രെ​യാ​ണ് അ​തീ​വ ജാ​ഗ്ര​ത​നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ഇതിനെ തുടർന്ന് ​സന്ദ​ര്‍ശ​ക​ ഗാ​ല​റി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ര്‍ത്തി​വെ​ച്ചു. യാ​ത്ര​ക്കാ​രെ​യും ബാ​ഗു​ക​ളും പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. കേ​ന്ദ്ര സു​ര​ക്ഷ​സേ​ന​ക്കും ജാ​ഗ്ര​ത​നി​ര്‍ദേ​ശം ന​ല്‍കി.

കഴിഞ്ഞ ജൂ​ലൈ​യി​ൽ എം.​പി​മാ​രു​ടെ സം​ഘം എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ർ പ്ര​ദീ​പ്​ സി​ങ് വ​റോ​ള​യെ നേ​രി​ൽ ക​ണ്ട്​ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​ഘ​മെ​ത്തു​ന്ന​ത്.

Story by
Read More >>