രാജ്യസഭാ : എളമരം കരീമും ബിനോയ്‌ വിശ്വവും പത്രിക നൽകി

തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാർത്ഥികളായി എളമരം കരീമും ബിനോയ്‌ വിശ്വവും നാമനിർദ്ദേശ പത്രിക നൽകി. രാവിലെ നിയമസഭാ സെക്രട്ടറി വി കെ ബാബു...

രാജ്യസഭാ : എളമരം കരീമും ബിനോയ്‌ വിശ്വവും പത്രിക നൽകി

തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാർത്ഥികളായി എളമരം കരീമും ബിനോയ്‌ വിശ്വവും നാമനിർദ്ദേശ പത്രിക നൽകി. രാവിലെ നിയമസഭാ സെക്രട്ടറി വി കെ ബാബു പ്രകാശിന് മുമ്പാകെയാണ് ഇരുവരും പത്രിക നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , മന്ത്രിമാർ ,എംഎൽഎമാർ, നിയമസഭാകക്ഷി നേതാക്കൾ തുടങ്ങിയവക്കൊപ്പം എത്തിയാണ് ഇരുവരും പത്രികകൾ സമർപ്പിച്ചത്‌. 2 സെറ്റ് പത്രിക വീതമാണ് നൽകിയത്

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമാണ്‌ ബിനോയ്‌ വിശ്വം.

Story by
Read More >>