നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐയ്ക്ക്

സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐയ്ക്ക്


തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനമായത്. കസ്റ്റഡി മരണത്തില്‍ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ കഴിയവെ ജൂണ്‍ 21 നാണ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ നെടുങ്കണ്ടം എസ്.ഐ കെ.എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

Read More >>