റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത്‌ പോലീസ്. പ്രധാനപ്രതി അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി...

റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത്‌ പോലീസ്. പ്രധാനപ്രതി അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിന്റെ മൊഴി പ്രകാരം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായിയെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലെ വ്യവസായി സത്താറാണ് കൊപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അലിഭായി പോലീസിനോട് പറഞ്ഞു. സത്താറിന്റെ മുന്‍ ഭാര്യയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Story by
Read More >>