വന്‍കിട  കരിങ്കല്‍ ക്വാറിക്കാര്‍ക്കെതിരെ ചെറുകിട ക്വാറിക്കാര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന പ്രചരണം വന്‍കിട ക്രഷര്‍ക്വാറി മുതലാളിമാരെ സഹായിക്കാനെന്ന്...

വന്‍കിട  കരിങ്കല്‍ ക്വാറിക്കാര്‍ക്കെതിരെ ചെറുകിട ക്വാറിക്കാര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന പ്രചരണം വന്‍കിട ക്രഷര്‍ക്വാറി മുതലാളിമാരെ സഹായിക്കാനെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ കോഴിക്കോട് മലപ്പുറം ജില്ലകളുള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമ്പോള്‍ ശാസ്ത്രീയവും അടിസ്ഥാനപരവുനമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനു പകരം സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തി ഒരു വിഭാഗം ക്വാറികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ്.

സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ വന്‍കിട ക്രഷറുകള്‍ക്കും ക്വാറികള്‍ക്കുമെതിരെ മൗനം പാലിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു, ട്രഷറര്‍ എ.കെ ഡേവിസണ്‍, വൈസ് പ്രസിഡന്റ് സി. കൃഷ്ണന്‍, സംസ്ഥാനകമ്മറ്റി അംഗങ്ങളായ എ.എം ഹരിദാസന്‍, ടി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

Story by
Read More >>