മെഡിക്കൽ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും

ഇന്നലെയാണ് അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേ സുപ്രിം കോടതി നീട്ടിയത്. കോളെജുകളുടെയും പ്രവേശന അനുമതി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.

മെഡിക്കൽ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നും നാളെയുമായി നടക്കും. നാല് മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ സുപ്രിം കോടതി ബുധനാഴ്ചവരെ നീട്ടിയതിനാല്‍ 550 സീറ്റുകളുടെ അനിശ്ചിതത്വം തുടരുകയാണ്. ഇവ ഒഴിവാക്കിയാവും മോപ് അപ് കൌണ്‍സിലിങ് നടക്കുക.

ബാക്കിയുള്ള കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് ഇന്നും നാളെയുമായി പ്രവേശനം നടത്തുന്നത്. നേരത്തെ സ്‌പോട്ട് അഡ്മിഷനിലൂടെ സര്‍ക്കാര്‍ കോളെജുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള 93 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. 164 സീറ്റുകളില്‍ ബാക്കി 71 സീറ്റുകളിലേക്കാണ് ഇന്ന് പ്രവേശം. സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തീകരിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടാതെ വന്നാല്‍ ആ സീറ്റുകളിലേക്ക് വീണ്ടും അഡ്മിഷന്‍ നടത്തും.

Read More >>