ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി; പ്രീത ഷാജിയെയും സമരക്കാരെയും അറസ്റ്റ് ചെയ്തു

കൊച്ചി: സുഹൃത്തിന് 2 ലക്ഷം രൂപക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കുടിയിറക്കപ്പെട്ട പ്രീത ഷാജിയെയും കുടുംബത്തെയും സര്‍ഫാസി വിരുദ്ധ സമരക്കാരെയും പൊലീസ്...

ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി; പ്രീത ഷാജിയെയും സമരക്കാരെയും അറസ്റ്റ് ചെയ്തു

കൊച്ചി: സുഹൃത്തിന് 2 ലക്ഷം രൂപക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കുടിയിറക്കപ്പെട്ട പ്രീത ഷാജിയെയും കുടുംബത്തെയും സര്‍ഫാസി വിരുദ്ധ സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ ഡെബ്റ്റ്‌സ് ആന്റ് ട്രിബ്യൂണലിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ തയ്യാറെടുക്കുന്നതിന് മുമ്പാണ് അറസ്റ്റ് ചെയ്തത്.

സമരം തുടങ്ങുന്നതിന് മുമ്പ് കൂടി നിന്നവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സിപിഐ നേതാവ് ആനി രാജയായിരുന്നു സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ആനി രാജ എത്തുന്നതിന് മുമ്പ് സമരക്കാരെ കസ്റ്റഡിയിലെടുത്തു. പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും ഉള്‍പ്പെടെയുള്ളവരെ തേവര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സമരത്തിനെത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രതിഷേധിച്ചു

Story by
Read More >>