കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ല: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി...

കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ല: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌വഴക്കങ്ങള്‍ മാറ്റിയത്. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ട്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. അതില്‍ ഒന്നുകൂടി വരികയാണ്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍. അതിനാണ് പാര വന്നിരിക്കുന്നത്. എത്ര വേഗം ഇത് തിരുത്തുന്നോ അത്രയും നല്ലത് എന്നേ ഇപ്പോള്‍ പറയാനുള്ളു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിലെ സാങ്കേതികവശം പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുെമന്ന് കേന്ദ്രമന്ത്രി അൽ‌ഫോൻസ് കണ്ണന്താനം പറഞ്ഞിരുന്നു. ബദൽപാതയടക്കം സമിതി പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായും കണ്ണന്താനം വ്യക്തമാക്കി. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവർത്തകരും ഗഡ്കരിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. സമരസമിതി നേതാക്കൾ നൽകിയ നിവേദനം വിദഗ്‌ധസംഘം പരിശോധിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്നങ്ങളും സംഘം പരിശോധിക്കും.

Story by
Read More >>