'മുസ്‌ലിം പേരുകാരായതുകൊണ്ടാണ് പ്രതികളാക്കപ്പെട്ടതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ നുണ'; 'രക്ഷപ്പെട്ട മാവോയിസ്റ്റ് താമസിച്ചത് അലന്റെ മുറിയില്‍': മറുപടിയുമായി പി. ജയരാജന്‍

ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു. എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍. ജയരാജന്‍ വിശദീകരിച്ചു.

യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാക്കളെ വിമര്‍ശിച്ച് കെ.എല്‍.ഫ് വേദിയില്‍ പ്രസ്താന നടത്തിയ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെതിരെ ചോദ്യമുന്നയിച്ച് കഴിഞ്ഞ ദിവസം അലന്റെ 'അമ്മ സബിത ശേഖർ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി പി.ജയരാജൻ. പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടുവെന്നും ജയരാജന്‍ ആരോപിച്ചു. മുസ്‌ലിം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴരുതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് മീഡിയാവണ്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്. അലന്‍ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സി.പി.ഐ.എം മെമ്പറാണ്. പാര്‍ട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. ജയരാജന്‍ വ്യക്തമാക്കി.

പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു. എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍. ജയരാജന്‍ വിശദീകരിച്ചു.

സി.പി.ഐ.എമ്മിനെ മറയാക്കി പ്രവര്‍ത്തിച്ച മാവോയിസ്റ്റുകളാണ് അലനും താഹയും. ഇവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ സംഘടനയില്‍ കുത്തി കയറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കണ്ടെത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നായിരുന്നു ജയരാജന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കെ.എല്‍.എഫ് വേദിയില്‍ വെച്ചു പറഞ്ഞിരുന്നത്. അലന്‍ എസ്.എഫ്.ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ലെന്നും. പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും സബിത പറഞ്ഞു. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്.എഫ്.ഐക്കാരനെ കാണിക്കാമോയെന്നുമായിരുന്നു സബിത ഫെയ്‌സ്ബുക് കുറിപ്പിലൂടെ ചോദിച്ചത്.



Next Story
Read More >>