നിപയല്ല: തില്ലങ്കേരി സ്വദേശിയുടെ മരണത്തിൽ സ്ഥിരീകരണം

കോഴിക്കോട്: മെഡിക്കൽ കോളജിൽ മരിച്ച തലശേരി സ്വദേശിനി റോജ (39)ക്ക്​ നിപയല്ലെന്ന്​ സ്​ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച...

നിപയല്ല: തില്ലങ്കേരി സ്വദേശിയുടെ മരണത്തിൽ സ്ഥിരീകരണം

കോഴിക്കോട്: മെഡിക്കൽ കോളജിൽ മരിച്ച തലശേരി സ്വദേശിനി റോജ (39)ക്ക്​ നിപയല്ലെന്ന്​ സ്​ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച റോജയുടെ രണ്ടാമത്തെ രക്തപരിശോധനഫലവും നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഇന്ന്​ രാവിലെയാണ്​ റോജ മരിച്ചത്​.

രണ്ട്​ തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ്​ ഫലം നൽകിയപ്പോഴും നിപ ലക്ഷണങ്ങളോട്​ കൂടി മരിച്ചതിനാൽ വീണ്ടും പരിശോധന നടത്തുകയായിരുന്നു. മൂന്ന് ​ദിവസം മുമ്പാണ് റോജയെ നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

അതിനിടെ നിപ വൈറസിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്നെത്തിയത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദരര്‍ എത്തിയ ശേഷം മാത്രമേ മരുന്ന് ഉപയോഗിച്ച് തുടങ്ങുകയുള്ളൂ.

വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ കൂ​ടി വെ​ള്ളി​യാ​ഴ്ച കോഴിക്കോട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്. ഇ​തോ​ടെ ഇവിടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17 ആ​യി. നി​ല​വി​ൽ 1949 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇ​തു​വ​രെ 193 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ 18 പേ​ർ​ക്കാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, നേ​ര​ത്തേ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ര​ണ്ടു​ പേ​രി​ൽ​ പു​തി​യ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത്​ നി​പ വൈറസ് ആശങ്കകൾക്ക്​ ആശ്വാസം പകരുന്നതാണ്.Story by
Read More >>