കപ്പല്‍ ഇടിച്ച് ബോട്ട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

കൊച്ചി: വിദേശ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പറവൂര്‍ സ്വദേശി അശോകന്‍, പള്ളിപ്പുറം സ്വദേശി...

കപ്പല്‍ ഇടിച്ച് ബോട്ട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

കൊച്ചി: വിദേശ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പറവൂര്‍ സ്വദേശി അശോകന്‍, പള്ളിപ്പുറം സ്വദേശി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓക്‌സീലിയം 1 എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്.

മല്‍കിന്‍ എന്ന വിദേശ മര്‍ച്ചന്റ്‌സ് നേവിയുടെ കപ്പലാണ് ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. പുലര്‍ച്ചെ 4.30 ഓടെ ആണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബോട്ട് മുനമ്പം ഹാര്‍ബറില്‍ അടുപ്പിച്ചു.

Story by
Read More >>