നിപ്പയ്ക്കു കാരണം വവ്വാലുകൾ തന്നെയെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞർ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ. കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ...

നിപ്പയ്ക്കു കാരണം വവ്വാലുകൾ തന്നെയെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞർ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ. കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നു ലഭിച്ച വവ്വാലിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നെന്നും മന്ത്രി പറഞ്ഞു.

പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകർ. ആ വീട്ടുവളപ്പിൽ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകർ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story by
Read More >>