കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ പരിഗണിക്കും- മന്ത്രി ചന്ദ്രശേഖരൻ

കോഴിക്കോട്: കട്ടിപ്പാറ ദുരന്തത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ....

കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ പരിഗണിക്കും- മന്ത്രി ചന്ദ്രശേഖരൻ

കോഴിക്കോട്: കട്ടിപ്പാറ ദുരന്തത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കട്ടിപ്പാറയിൽ ദുരന്തപ്രദേശമായ കരിഞ്ചോലമല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തത്തെ കുറിച്ചുള്ള പൂർണമായ കണക്കുകൾ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിർമാണം ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കാണാതായവർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന്​ സ്​കാനിങ്ങിലൂടെ തിരിച്ചറിയുന്ന റെഡാർ സംവിധാനം തെരച്ചിലിനായി ഉച്ചക്ക്​ മുമ്പ്​ തന്നെ എത്തിക്കുമെന്നും ഇതിനായി വിദഗ്​ധ സംഘവും ഇന്നെത്തുമെന്നും മന്ത്രി ടി.പി രാമകൃഷ്​ണൻ പറഞ്ഞു

Story by
Read More >>