പാരസ്പര്യത്തിന്റെ കൈയൊപ്പു ചാര്‍ത്തി; സന്തോഷിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചത് മസ്ജിദ് അങ്കണത്തില്‍

മഹല്ല് സെക്രട്ടറി ഇ.ടി അബൂബക്കറിന്റെയും പ്രസിഡന്റ് എസ്.അബ്ബാസിന്റെയും നേതൃത്വത്തിലാണ് പൊതുദര്ശനത്തിനുള്ള സൗകര്യമൊരുക്കിയത്

പാരസ്പര്യത്തിന്റെ കൈയൊപ്പു ചാര്‍ത്തി; സന്തോഷിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചത് മസ്ജിദ് അങ്കണത്തില്‍(ചിത്രം കടപ്പാട്: മാതൃഭൂമി)

മോപ്പാടി: സന്തോഷിനെ അവസാനമായി ഒരു നോക്കു കാണാന്‍ പ്രിയപ്പെട്ടവര്‍ ഓടിയെത്തിയത് കുന്നുമ്പറ്റ ജുമാമസ്ജിദിലേക്കായിരുന്നു. മനുഷ്യസൗഹ്യദങ്ങളെ മതത്തിനും ജാതിയ്ക്കും വിലക്കാനാവില്ല എന്ന് മുന്‍പേ തെളിയിച്ച കുന്നമ്പറ്റ എന്ന നാടിന്റെ കരുതലുകൂടിയായിരുന്നു മസ്ജിദ് അങ്കണത്തില്‍ മൃദദേഹം പൊതുദര്‍ശനത്തിനു വെക്കാനുള്ള തീരുമാനം.

മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് എളുപ്പം കയറിച്ചെല്ലാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് കുന്നമ്പറ്റ ജുമാമസ്ജിദ് അങ്കണത്തില്‍ മൃദദേഹം പൊതുദര്‍ശനത്തിനു വെച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സലായിരിക്കെ ചൊവ്വാഴ്ചയാണ് സന്തോഷ്(39) മരണപ്പെട്ടത്. കുന്നമ്പറ്റ കൊല്ലിയില്‍ പരേതനായ കരുണാകരന്റെയും ഭാര്‍ഗവിയുടെയും മകനാണ് സന്തോഷ്.

മഹല്ല് സെക്രട്ടറി ഇ.ടി അബൂബക്കറിന്റെയും പ്രസിഡന്റ് എസ്.അബ്ബാസിന്റെയും നേതൃത്വത്തിലാണ് പൊതുദര്ശനത്തിനുള്ള സൗകര്യമൊരുക്കിയത്. മണ്ഡലകാല-നബിദിന പരിപാടികള്‍ രണ്ടുമതത്തിലെയും വിശ്വാസികള്‍ പരസ്പരസഹകരണത്തോടെയാണ് നടത്താറുള്ളത്. പൊതുദര്‍ശനത്തിനു ശേഷം കുന്നമ്പറ്റ ഹിന്ദുശ്മശാനത്തില്‍ മൃദദേഹം സംസ്‌കരിച്ചു. ഭാര്യ ഷാനില. മക്കള്‍ അബിന്‍ ദേവ്, ആദിദേവ്.Read More >>