മധുവിന്റെ കൊലപാതകം: എട്ടുപേര്‍ക്കെതിരേ കൊലക്കുറ്റം

അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ എട്ടുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ്...

മധുവിന്റെ കൊലപാതകം: എട്ടുപേര്‍ക്കെതിരേ കൊലക്കുറ്റം

അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ എട്ടുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി.
അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ അബൂബക്കര്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ധീഖ്, എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തുക. ബാക്കിയുള്ളവര്‍ക്കെതിരേ പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം, അനധികൃതമായി വനമേഖലയില്‍ പ്രവേശിക്കല്‍ എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Story by
Read More >>