കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിലിനും മർദനം: തലപൊട്ടി ചോരയൊലിച്ച ഷാഫിയെ കൊണ്ടുപോയത് ക്യാംപിലേക്ക്

പൊലീസ് മർദനത്തെ തുടർന്ന് തലയില്‍ പരുക്കേറ്റ് ചോരയൊലിക്കുന്ന ഷാഫിയെ കൊണ്ടുപോയത് തിരുവനന്തപുരം എ.ആര്‍. ക്യാംപിലേക്കാണ്.

കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിലിനും മർദനം: തലപൊട്ടി ചോരയൊലിച്ച ഷാഫിയെ കൊണ്ടുപോയത് ക്യാംപിലേക്ക്

കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പൊലീസ് മര്‍ദനം. കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത മാര്‍ച്ചിനിടെയുണ്ടായ ഏറ്റുമുട്ടലറിഞ്ഞ് നിമയ സഭയിൽ നിന്നും പുറത്തെത്തിയതായിരുന്നു ഷാഫി.

പൊലീസ് മർദനത്തെ തുടർന്ന് തലയില്‍ പരുക്കേറ്റ് ചോരയൊലിക്കുന്ന ഷാഫിയെ കൊണ്ടുപോയത് തിരുവനന്തപുരം എ.ആര്‍. ക്യാംപിലേക്കാണ്. തുടർന്ന് എം.എല്‍.എമാരുടെ പ്രതിഷേധക്കെത്തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ചികില്‍സ വൈകിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച (20/11/2019) കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More >>