വിശ്വാസയോഗ്യമായ സര്‍വ്വീസായി കെ.എസ്.ആര്‍.ടി.സിമാറും: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ജനങ്ങള്‍ക്ക് പ്രയോജനപ്രദവും വിശ്വാസയോഗ്യവുമായ സര്‍വ്വീസായി കെ.എസ്.ആര്‍.ടി.സി മാറുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി...

വിശ്വാസയോഗ്യമായ സര്‍വ്വീസായി കെ.എസ്.ആര്‍.ടി.സിമാറും: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ജനങ്ങള്‍ക്ക് പ്രയോജനപ്രദവും വിശ്വാസയോഗ്യവുമായ സര്‍വ്വീസായി കെ.എസ്.ആര്‍.ടി.സി മാറുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്ന ഇലക്ട്രിക് ബസ് സര്‍വ്വീസിന്റെ പരീക്ഷണയോട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി പുതിയ പാതയിലാണ്. ആദ്യകാലങ്ങളില്‍ നിന്നുമാറി പുതിയ സര്‍വ്വീസുകളിലൂടെ ജനമനസില്‍ കെ.എസ്.ആര്‍.ടി.സി സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതിന് സഹായകരമായത് ജീവനക്കാരുടെ സഹകരണമാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും ഇതെല്ലാം മാറ്റിവച്ച് കോര്‍പറേഷന്റെ നന്മയ്ക്ക് വേണ്ടി അവര്‍ ഒത്തൊരുമിച്ചു ചെയ്ത പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്.

കോഴിക്കോട് ജില്ലയിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ചുരത്തില്‍ മണ്ണിടിഞ്ഞപ്പോള്‍ താമരശേരിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്രയമായത് കെ.എസ്.ആര്‍.ടി.സിയാണ്. നഷ്ടങ്ങളില്‍ മാത്രം കൂപ്പുകുത്തിയ കോർപറേഷൻ ഇപ്പോള്‍ ലാഭത്തിന്റെ വഴിയിലാണ്. ചിലറൂട്ടുകള്‍ ക്രമീകരിച്ചും തീരെ ഉപയോഗിക്കാത്ത റൂട്ടുകള്‍ വെട്ടിക്കുറച്ചും കോഴിക്കോടും നല്ല മാതൃക സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വി.കെ.സി മുഹമ്മദ്‌കോയ എംഎല്‍എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.വി ലളിത പ്രഭ, കെ.എസ്.ആര്‍.ടി.സി സോണല്‍ മാനേജര്‍ ജോഷി ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈ രണ്ട് വരെയാണ് ഇലക്ടിക് ബസ് ജില്ലയില്‍ സര്‍വ്വീസ് നടത്തുക. അഞ്ചു കിലോ മീറ്ററിന് ഇരുപത് രൂപയാണ് ചാര്‍ജ്. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും ഒന്നര രൂപവീതവും.12 മീറ്റര്‍ നീളമുള്ള ബസിന് 35 സീറ്റുകളാണുള്ളത്. വീല്‍ചെയറുകളിലെ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ബസിന്റെ രൂപകല്‍പന. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ബസിന്റെ മറ്റൊരു പ്രത്യേകത.

കോഴിക്കോട് ഇലക്ട്രിക് ബസ് റൂട്ട്

7.15ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച് 7. 35ന് ബേപ്പൂരിലെത്തും. 7.40ന് ബേപ്പൂരില്‍ നിന്ന് പുറപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വഴി 8.40ന് കുന്നമംഗലത്തെത്തും. 8.50ന് കുന്നമംഗലത്തുനിന്ന് പുറപ്പെട്ട് സിവില്‍ സ്‌റ്റേഷന്‍ വഴി 9.30ന് കോഴിക്കോട്ടെത്തും. 9.40ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 10.40ന് ബാലുശേരിയെത്തും. 10.50ന് ബാലുശേരിയില്‍ നിന്ന് പുറപ്പെട്ട് 11.50ന് കോഴിക്കോട്ടെത്തും. 12.10ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 1.20ന് കൊയിലാണ്ടിയിലെത്തും. കൊയിലാണ്ടിയില്‍ നിന്ന് 1.40ന് പുറപ്പെട്ട് 2.40ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന് വൈകുന്നേരം മൂന്നിന് പുറപ്പെട്ട് സിവില്‍സ്‌റ്റേഷന്‍ വഴി 3.40ന് കുന്നമംഗലത്തെത്തും. 3.50ന് പുറപ്പെട്ട് 4.30ന് കോഴിക്കോട്ട് തിരികെയെത്തും. 4.50ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് അഞ്ചിന് സിവില്‍സ്‌റ്റേഷനിലെത്തും. അവിടെ നിന്ന് വൈകുന്നേരം ആറിന് രാമനാട്ടുകരയെത്തും. 6.10ന് പുറപ്പെട്ട് മീഞ്ചന്ത വഴി 6.50ന് കോഴിക്കോട്ടെത്തും. വൈകുന്നേരം ഏഴിന് സിവില്‍ സ്‌റ്റേഷനിലെത്തും. തുടര്‍ന്ന് അടിവാരത്തെത്തും. അവിടെ നിന്ന് 8.45ന് കോഴിക്കോട്ടേക്ക് തിരക്കും. രാത്രി പത്തോടെ സര്‍വീസ് അവസാനിക്കും.

Story by
Read More >>