രാജ്യസഭാ സീറ്റിൽ വീഴ്ച പറ്റിയെന്ന് ചെന്നിത്തല ;  കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനം 

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വീഴ്ച പറ്റിയെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി നിർണായക തീരുമാനം...

രാജ്യസഭാ സീറ്റിൽ വീഴ്ച പറ്റിയെന്ന് ചെന്നിത്തല ;  കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനം 

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വീഴ്ച പറ്റിയെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി നിർണായക തീരുമാനം എടുക്കേണ്ടി വരുമ്പോൾ രാഷ്ട്രീയ കാര്യ സമിതി കൂടി ചർച്ച ചെയ്യുമെന്നും ചെന്നിത്തല യോ​ഗത്തിൽ പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പാണ് പരി​ഗണിച്ചതെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ പറഞ്ഞു. കോൺ​ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയ്ക്ക് സമിതി വിലക്കേർപ്പെടുത്തി. പറയാനുള്ളത് പാർട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും സമിതിയിൽ നിർദ്ദേശമുണ്ടായി.

രാഷ്‌ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിവും ഉമ്മൻ ചാണ്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉണ്ടായത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചയിൽ ഉമ്മൻ ചാണ്ടിക്ക് എന്തു കാര്യമെന്ന് പി ജെ കുര്യൻ ചോ​ദിച്ചു. എഐസിസി ജനറൽ സെക്രട്ടറി എന്ന രീതിയിൽ കെ സി വേണു​ഗോപാലാണ് പങ്കെടുക്കേണ്ടത്. ഉമ്മൻചാണ്ടിക്കെതിരായ ആക്രമണങ്ങളെ എ ​ഗ്രൂപ്പ് നേതാക്കൾ പ്രതിരോധിച്ചു. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മൻചാണ്ടിയെന്ന് ബെന്നി ബഹ്നാൻ എംഎൽഎ പറഞ്ഞു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പാർട്ടി കെട്ടിപ്പെടുക്കാൻ കഷ്ടപ്പെട്ട നേതാവാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഉമ്മൻചാണ്ടിക്ക് കൊമ്പുണ്ടെന്നും എ ​ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.

കോൺഗ്രസിന്‌ അർഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്‌ എമ്മിന്‌ നൽകിയതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ന്‌ കെപിസിസിയുടെ രാഷ്‌ട്രീയകാര്യ സമിതി ചേർന്നത്. രാജ്യസഭാ സീറ്റ്‌ നൽകിയതിനെചൊല്ലിയുള്ള വിവാദങ്ങൾക്ക്‌ ശമിപ്പിക്കുവാൻ ചേർന്ന രാഷ്‌ട്രീയ കാര്യസമിതി യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ഉമ്മൻ ചാണ്ടി അവിടേക്ക്‌ പോകുന്നതിനാലാണ്‌ യോഗത്തിൽ പങ്കെടുക്കാത്തത്‌. ചൊവ്വാഴ്‌ച ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ്‌ യോഗത്തിലും ഉമ്മൻ ചാണ്ടി പങ്കെടുത്തേക്കില്ല.

രാജ്യസഭാ സീറ്റ്‌ ന്ഷ്‌ടപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം ഉമ്മൻചാണ്ടിയിൽ ആരോപിച്ചുള്ള നേതാക്കളുടെ അടക്കം വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ്‌ യോഗം ചേർന്നത്.

Story by
Read More >>