കെ.എസ്.യു നേതാവ് കെ.എം അഭിജിത്തിനെ വളഞ്ഞിട്ട് തല്ലി പൊലീസ്; പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷം

സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനും പരിക്കേറ്റു.

കെ.എസ്.യു നേതാവ് കെ.എം അഭിജിത്തിനെ വളഞ്ഞിട്ട് തല്ലി പൊലീസ്;   പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷംകേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നു. (ചിത്രങ്ങൾ: കെ. ജയമ�

തിരുവന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത നിയമസഭാ മാര്‍ച്ചിനിടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റു മുട്ടിയത്.


മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചു. സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനും പരിക്കേറ്റു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.


അതേസമയം, കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡി.ജി.പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

Read More >>