മനോരോഗിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും; അമ്മയ്ക്കെതിരെ കെവിന്റെ ഭാര്യ നീനു

കോട്ടയം: തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമം നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. തന്റെ അമ്മ രഹ്ന പറയുന്നത്...

മനോരോഗിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും; അമ്മയ്ക്കെതിരെ കെവിന്റെ ഭാര്യ നീനു

കോട്ടയം: തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമം നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. തന്റെ അമ്മ രഹ്ന പറയുന്നത് നുണയാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള കാര്യങ്ങളെല്ലാം അമ്മയ്ക്കറിയാമെന്നും നീനു പറഞ്ഞു.

കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണെന്നും മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം കള്ളമാണെന്നും നീനു പറഞ്ഞു. എന്നാല്‍ ഒരു തവണ തന്നെ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് കൊണ്ടുപോയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി. നീനു മനോരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അമ്മ രഹ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നീനുവിനെ വിവാഹം കഴിച്ചുകൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അതിന് മുന്‍പ് തന്നെ നീനു വീടുവിട്ട് ഇറങ്ങുകയായിരുന്നെന്നും രഹ്ന ചാക്കോ പറഞ്ഞത്.

നീനുവിന് മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായിരുന്നും അതുകൊണ്ട് തന്നെയാണ് സ്റ്റേഷനില്‍ വെച്ച് അവളെ ബലമായി പിടിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത്. അവള്‍ നിരവധി തവണ ആത്മഹത്യയ്ക്കും മറ്റും ശ്രമിച്ചിട്ടുണ്ട്. മാനസികമായി പ്രശ്നമുള്ളതുകൊണ്ട് തന്നെയാണ് അവള്‍ തങ്ങള്‍ക്കെതിരെ ഓരോ കാര്യങ്ങള്‍ പറയുന്നതെന്നും എന്നും രഹ്ന പറഞ്ഞിരുന്നു.

Story by
Next Story
Read More >>