കേസരി മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: 2017 ലെ കേസരി രാഷ്ട്രസേവാപുരസ്‌ക്കാരവും രാഘവീയം പുരസ്‌ക്കാരവും പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവ...

കേസരി മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: 2017 ലെ കേസരി രാഷ്ട്രസേവാപുരസ്‌ക്കാരവും രാഘവീയം പുരസ്‌ക്കാരവും പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവ പുരസ്‌ക്കാരത്തിന് ഹരി എസ് കര്‍ത്തായും (തിരുവനന്തപുരം), യുവ മാദ്ധ്യമ പ്രതിഭക്കുള്ള രാഘവീയം പുരസ്‌ക്കാരത്തിന് മാതൃഭൂമി ദിനപത്രത്തിലെ രമ്യഹരികുമാറും (കോഴിക്കോട്) അര്‍ഹയായി.

കേസരി സ്ഥാപക മാനേജറായിരുന്ന എം. രാഘവന്റെ സ്മരണയ്ക്കായാണ് പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് രാഷ്ട്രസേവ പുരസ്‌ക്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് രാഘവീയം പുരസ്‌ക്കാരം

Story by
Read More >>