വാട്സ്ആപ്പ് ഹർത്താൽ: ആർ.എസ്.എസ്സിനെതിരെ പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വാട്സാപ് ഹർത്താലിൽ ആർ.എസ്.എസ്സിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ്...

വാട്സ്ആപ്പ് ഹർത്താൽ: ആർ.എസ്.എസ്സിനെതിരെ പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വാട്സാപ് ഹർത്താലിൽ ആർ.എസ്.എസ്സിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ 1595പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 385 ക്രിമിനല്‍ കേസുകൾ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണെമന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് എത്ര പേര്‍ക്കെതിരെ കേസെടുത്തെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ജൂ​ൺ 21 വ​രെ 12 ദി​വ​സ​മാ​ണ്​ നിയമസഭാ സമ്മേളനം ചേരുന്നത്. ചെ​ങ്ങ​ന്നൂ​രി​ൽ ജ​യി​ച്ച സ​ജി ചെറിയാന്റെ സത്യപ്രതിജ്ഞയും ഇന്നുണ്ടായി

Story by
Read More >>