പേരാവൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കയേറ്റം ചെയ്തു

കണ്ണൂര്‍: പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തു.സി.പി.എം നേതാവായ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയിയെ യു .ഡി. എഫ്...

പേരാവൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കയേറ്റം ചെയ്തു

കണ്ണൂര്‍: പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തു.സി.പി.എം നേതാവായ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയിയെ യു .ഡി. എഫ് പഞ്ചായത്ത് അംഗങ്ങള്‍ കയ്യേറ്റം ചെയ്ത തായാണ് പരാതി . ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസിഡന്റിനെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തോഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയ യു .ഡി .എഫ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സിറാജ് പൂക്കോത്ത്,സുരേഷ് ചാലാറത്ത്,ജോണ്‍സണ്‍ ജോസഫ് എന്നിവരെയാണ് അറസ്റ്റ് .ചെയ്തത്.പഞ്ചായത്ത് ഓഫീസില്‍ നടന്ന ബോഡ് യോഗത്തിനിടെ കുടുംബശ്രീ കാന്റീന്‍നടത്തിപ്പിന് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Story by
Read More >>