കെ സുരേന്ദ്രൻ ജയിൽ മോചിതനായി, സ്വീകരണവുമായി പ്രവർത്തകർ

20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.

കെ സുരേന്ദ്രൻ ജയിൽ മോചിതനായി, സ്വീകരണവുമായി പ്രവർത്തകർ

തിരുവനന്തപുരം: തീർത്ഥാടകയെ ആക്രമിക്കാൻ ​ഗൂഡാലോചന നടത്തിയ കേസിൽ ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിൽ മോചിതായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും സ്വീകരണത്തോടെയാണ് സുരേന്ദ്രനെ പ്രവർത്തകർ സ്വാ​ഗതം ചെയ്തത്. പത്തേമുക്കാലോടെയാണ് സുരേന്ദ്രൻ ജയിലിന് പുറത്തെത്തിയത്.

ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്നു മാത്രമേ ജയിലിനുള്ളില്‍ കഴിഞ്ഞ സമയത്ത് ആശങ്കപ്പെട്ടിരുന്നുള്ളുവെന്ന് സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാമജപ പ്രതിഷേധം ഉള്‍പ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കും. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമരം തുടരും. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികളെ അണിനിരത്തി സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന എ.എൻ രാധാകൃഷ്ണനെ സുരേന്ദ്രൻ സന്ദർശിക്കും.

20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്താൻ ഏഴ് മണി കഴിഞ്ഞതോടെയാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്.

Next Story
Read More >>