ജെസ്‌നയ്ക്കായി പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് പോലീസിന്റെ അന്വേഷണം തുടരുന്നു. കോട്ടക്കുന്നില്‍ ജെസ്‌നയെ കണ്ടെന്ന...

ജെസ്‌നയ്ക്കായി പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് പോലീസിന്റെ അന്വേഷണം തുടരുന്നു. കോട്ടക്കുന്നില്‍ ജെസ്‌നയെ കണ്ടെന്ന സംശയത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധനയ്‌ക്കെടുത്തിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

അതേസമയം, ഇതുവരെയുള്ള അന്വേഷണത്തില്‍ പാര്‍ക്കില്‍ കണ്ടത് ജെസ്‌നയല്ലെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേഷ് കുമാര്‍ പറഞ്ഞു. സിസിടിവിയില്‍ പതിനഞ്ച് ദിവസത്തെ ബാക്കപ്പ് മാത്രമാണ് ലഭിച്ചത്, അതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.


ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി പറഞ്ഞ നാലുപേരുടെ മൊഴിയും ഇന്നലെ പോലീസ് രേഖപ്പെടുത്തി. പാര്‍ക്കിലെ മാനേജരുടെയും സെക്യൂരിറ്റിയു മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്. ജെസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയാണെങ്കിലും അതു ജെസ്‌നയല്ലെന്നാണ് ഇവര്‍ നാലുപേരും പറഞ്ഞത്. എന്നാല്‍ ഒരു സംശയത്തിനു പോലും ഇടയുണ്ടാകാതിരിക്കാനാണ് വീണ്ടും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

Story by
Read More >>