കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്താതിരുന്നത് സമുദായ വഞ്ചന: ഐ.എൻ.എൽ

സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അഭാവം സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്താതിരുന്നത് സമുദായ വഞ്ചന: ഐ.എൻ.എൽ

തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനവുമായി ഐ.എൻ.എൽ രം​ഗത്ത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായ ദിവസം മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്‍റില്‍ ഹാജരാകാത്തത് സമുദായവഞ്ചനയാണെന്ന് ഐ.എൻ.എൽ ആരോപിച്ചു.

പ്രവാസിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടാണ് കുഞ്ഞാലിക്കുട്ടി നാട്ടിൽ നിന്നതെന്നാണ് ആരോപണം. ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‍ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വ്യാഴായ്ച ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അഭാവം സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാനെത്താതിരുന്ന സംഭവവും ഇപ്പോൾ ഒരു വിഭാ​ഗം ഉയർത്തിക്കാട്ടുന്നുണ്ട്.

Read More >>