ബി.ജെ.പി തന്ന ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ദുരുപയോഗം ചെയ്തു, സൈബർ ആക്രമണം നേരിട്ടു; പൊലീസിൽ പരാതി നൽകുമെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല

നേരത്തെ, ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി സംസ്ഥാന പാർട്ടി നേതാക്കളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്

ബി.ജെ.പി തന്ന ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ദുരുപയോഗം ചെയ്തു, സൈബർ ആക്രമണം നേരിട്ടു; പൊലീസിൽ പരാതി നൽകുമെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല

കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി സംസ്ഥാന പാർട്ടി നേതാക്കളിൽ നിന്ന് ലഘുലേഖ സ്വീകരിക്കുന്ന തന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങിളിൽ ദുരുപയോഗം ചെയ്തുവെന്ന് വയനാട് കളക്ടർ അദീല അബ്ദുല്ല. തനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതായും പൊലീസ് നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

" സി.എ.എയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ എന്നെ കാണാൻ വന്നിരുന്നു. ലഘുലേഖ തരുമ്പോൾ ഒരു ഫോട്ടോയും എടുത്തിരുന്നു. ഓഫീസിൽ വന്ന് തരുന്ന ലഘുലേഖ വാങ്ങാൻ ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ആരോ ഈ ചിത്രം സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ചു. ഈ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടു. എനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. ഞാൻ ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കും."-അദീല പറഞ്ഞു.

നേരത്തെ, ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി സംസ്ഥാന പാർട്ടി നേതാക്കളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. സംഘടനയ്ക്ക് അകത്തും സാമൂഹിക മാദ്ധ്യമങ്ങളിലും ഫൈസിക്കെതിരെ പ്രതിഷേധം കനത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് നാസർ ഫൈസിക്ക് ബി.ജെ.പി വീട്ടിലെത്തി ലഘുലേഖ വിതരണം ചെയ്തത്. ഇതിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പാർട്ടിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രം പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ വീട്ടിലെത്തിയവരോട് ആഥിത്യമര്യാദ കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഫൈസി വിശദീകരിച്ചിരുന്നു.

Next Story
Read More >>