ശക്തമായ മഴ തുടരുന്നു; അടിയന്തര സാഹചര്യം നേരിടാൻ സൈന്യം രം​ഗത്ത് - മരണം 24

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

ശക്തമായ മഴ തുടരുന്നു; അടിയന്തര സാഹചര്യം നേരിടാൻ സൈന്യം രം​ഗത്ത് - മരണം 24

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം തുടരുമെന്നാണ് പ്രവചനം. അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്ത് മരണം 24 ആയി. ഇടുക്കിയിൽ ശക്​തമായ മഴപെയ്യുന്നതിനാൽ ചെറുതോണി അണ​ക്കെട്ടിൻെറ മൂന്നു ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്​. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി മുണ്ടൻമുടിയിലും വയനാട്​ ​പൊഴുതനയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയിൽ റിനോ തോമസ്​ ആണ്​ മരിച്ചത്​. തിരുവനന്തപുരം വെഞ്ഞാറമ്മൂട് കിണര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.പിരപ്പൻകോട്​ പാലാവിള സ്വദേശി സുരേഷ്​(47) മരിച്ചത്. മലപ്പുറം നിലമ്പൂരിൽ മണ്ണിടിഞ്ഞ്​ വീണ്​ മരിച്ച കുടുംബത്തിലെ ഗൃഹനാഥൻ പറമ്പാടൻസുബ്രഹ്​മണ്യ​​​​ൻെറ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ്​ വീണ്​ സുബ്രഹ്​മണ്യ​​​​ൻെറ ഭാര്യയയും മക്കളും ബന്ധുവുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരുന്നു.

ചില ജില്ലകളിൽ മഴക്ക്​ കുറവുണ്ടെങ്കിലും വെള്ളക്കെട്ട്​ താഴ്​ന്നിട്ടില്ല. വ്യാഴാഴ്​ച ഉരുൾപ്പൊട്ടലിൽ പെട്ട്​ കാണാതായവർക്ക്​ വേണ്ടിയുള്ള തെരച്ചിൽ വിവിധ സ്​ഥലങ്ങളിൽ ഇന്നും തുടരുകയാണ്​. വ്യാഴാഴ്ച ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ അഞ്ച് പേരാണ്. ദേവീകുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരും മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലും മറ്റുമായി വയനാട്ടില്‍ മൂന്ന് പേരും എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് ഒരാളും മരണപ്പെട്ടു.

രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അ‍ഞ്ചു കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

ഇ​ട​മ​ല​യാ​ർ ഡാം ​അ​ട​ച്ച ശേ​ഷം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കു​മെ​ന്ന് വൈ​ദ്യു​തി ‌മ​ന്ത്രി എം.​എം. മ​ണി പറഞ്ഞു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ‌ഇ​ട​മ​ല​യാ​ർ അ​ട​യ്ക്കു​ന്ന​തോ​ടെ കൂ​ട​ത​ൽ വെ​ള്ളം ഒ​ഴു​ക്കാ​ൻ ക​ഴി​യും. എ​ല്ലാ ‌‌‌മു​ന്നൊ​രു​ക്ക​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചി​രു​ന്നു. കേ​ന്ദ്ര​ത്തോ​ട് അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടും. സ്ഥി​തി​ഗ​തി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Story by
Read More >>