കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി- ജി.സുധാകരന്‍

അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്ന് മന്ത്രിമാര്‍ കരുതരുത്. കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി.

കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി- ജി.സുധാകരന്‍

ശബരിമലയിലെത്തി സംസ്ഥാന സർക്കാറിനെതിരെ വിമർഷനമുന്നയിച്ച കേന്ദ്രമന്ത്രിമാര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തെ ചോദ്യം ചെയ്യാന്‍ ഒരു കേന്ദ്രമന്ത്രിക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്ന് മന്ത്രിമാര്‍ കരുതരുത്. കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും, അൽഫോൺസ് കണ്ണന്താനവും സംസ്ഥാന സർക്കാറിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇതിനിടെ പൊന്‍ രാധാകൃഷ്ണൻ എസ്.പി യതീഷ് ചന്ദ്രയുമായുമായി വാക്കുതര്‍ക്കത്തിലേർപ്പെടുകയും ചെയ്തു.

Read More >>