മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം; രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവർ: ജി. സുധാകരൻ

തിരുവനന്തപുരം: മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. സിനിമയിലുള്ളവര്‍ സ്വയം...

മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം; രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവർ: ജി. സുധാകരൻ

തിരുവനന്തപുരം: മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. സിനിമയിലുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും സുധാകരൻ പറഞ്ഞു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. പണക്കൊഴുപ്പും അഹങ്കാരവും അടക്കിവെക്കണം. ദിലീപ് ധിക്കാരിയാണ്. ഒരു കാലത്തും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. ദിലീപ് തിലകനോട് ചെയ്തതൊന്നും മറക്കാനാകില്ല. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ്‌ സിനിമയില്‍ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നിലപാടിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈന്‍ രം​ഗത്തെത്തി. 'അമ്മ'യുടെ പ്രസിഡന്റായ മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സാംസ്‌കാരികമായി ഉന്നത നിലവാരമാണെന്ന് ജോസഫൈന്‍ പറഞ്ഞു. ഒരു ലഫ്ന്റനന്റ് കേണല്‍ ആയ ലാല്‍ നീതിപൂര്‍വമായ നിലപാടെടുക്കണം. എന്നാല്‍ മോഹന്‍ലാല്‍ നിരാശപ്പെടുത്തിയെന്നും ജോസഫൈന്‍ പറഞ്ഞു.

'അമ്മ'യിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ വനിതാ കമ്മീഷന്‍. ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഗൗരവമായി പറയും. 'അമ്മ' എന്ന പേര് ആ സംഘടനയ്ക്ക് ചേരില്ല. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി അമ്മ ഒരു പ്രമേയം പോലും പാസാക്കിയില്ല. മഞ്ജു വാര്യര്‍ മൗനം വെടിയണം. മഞ്ജു അഭിപ്രായം പറയാന്‍ ഭയക്കരുതെന്നും ജോസഫൈന്‍ പറഞ്ഞു.

Story by
Read More >>