പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ബംഗാള്‍ ഉപാദ്ധ്യക്ഷന്‍; വെട്ടിലായി കേന്ദ്ര നേതൃത്വം

സര്‍ക്കാര്‍ വിഷയത്തില്‍ എഴുതി തയ്യാറാക്കിയ വിശദീകരണം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ബംഗാള്‍  ഉപാദ്ധ്യക്ഷന്‍; വെട്ടിലായി കേന്ദ്ര നേതൃത്വം

കൊല്‍ക്കത്ത: പൗരത്വ നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി യെയും വെട്ടിലാക്കി പൗരത്വ നിയമത്തിനെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി പശ്ചിമ ബംഗാള്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനുമായ ചന്ദ്രബോസ് രംഗത്തെത്തി. പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെയും ഉള്‍പ്പെടുത്തണമെന്നാണ് ചന്ദ്രബോസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ എഴുതി തയ്യാറാക്കിയ വിശദീകരണം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭയത്തിന്റെ അന്തരീക്ഷമാണ് പൗരത്വത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബാധകമാണ്. പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയിട്ടേയുള്ളൂ. പ്രക്ഷോഭങ്ങളെ മറന്ന് ജനങ്ങളെ പുറന്തള്ളാന്‍ അത് ഉപയോഗപ്പെടുത്തരുത്. ഇത് പ്രതിപക്ഷത്തിനും ബാധകമാണ്. ജനങ്ങളെ വഴിതെറ്റിക്കാന്‍ പ്രതിപക്ഷവും ഉപയോഗപ്പെടുത്തരുതെന്നും ചന്ദ്രബോസ് പറഞ്ഞു.

അതേസമയം,ബിജെപി കേന്ദ്ര നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസും,സിപിഐഎമ്മും,കോണ്‍ഗ്രസും ശക്തമായി നിയമത്തിനെ എതിര്‍ക്കുന്ന സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ന്നത് പാര്‍ട്ടിയെ കടുത്ത ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.

Next Story
Read More >>