ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണവും അവസാനിച്ചു, ചെങ്ങന്നൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് രാവിലെ...

ചെങ്ങന്നൂര്‍  പോളിങ് ബൂത്തിലേക്ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണവും അവസാനിച്ചു, ചെങ്ങന്നൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് രാവിലെ ആരംഭിക്കും. എല്‍ ഡി എഫിന്റെ സജി ചെറിയാന്‍, യു ഡി എഫിന്റെ ഡി വിജയകുമാര്‍, എന്‍ ഡി എയുടെ പി എസ് ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മിലാണ് പ്രധാനപോരാട്ടം.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ബലത്തില്‍ കെ കെ രാമചന്ദ്രന്‍ നായരുടെ പിന്‍ഗാമിയായി സജി ചെറിയാനെ ചെങ്ങന്നൂര്‍ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് ക്യാമ്പ്. ഭരണവിരുദ്ധ വികാരവും മാണിയുടെ പിന്തുണ ലഭിച്ചതും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. ഇരുമുന്നണികളെയും ഞെട്ടിക്കുന്ന വിജയം നേടാമെന്നാണ് എന്‍ ഡി എയുടെ പ്രതീക്ഷ. മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ പ്രതീക്ഷ ഉണ്ട്. എന്നാല്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്ത സാഹചര്യമാണ് മണ്ഡലത്തിലുള്ളത്.


ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പുതുക്കിയ വോട്ടര്‍ പട്ടികയാണ് ഇപ്പോഴുള്ളത്. ഇതനുസരിച്ച് ആകെ വോട്ടര്‍മാര്‍ 1,99,340

പുരുഷ വോട്ടര്‍മാര്‍ 92,919

സ്ത്രീ വോട്ടര്‍മാര്‍ 1,06,421

കന്നി വോട്ടര്‍മാര്‍ 5039

40 വയസ്സിനു താഴെ 73,335

2016-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ കെ.കെ.രാമചന്ദ്രന്‍ നായര്‍ വിജയിച്ചത്. എട്ടു ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ലീഡുനേടി. ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പുലിയൂര്‍, വെണ്‍മണി, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന് രക്ഷയായത്. ചെങ്ങന്നൂര്‍ നഗരസഭയിലും പാണ്ടനാട് ഗ്രാമപ്പഞ്ചായത്തിലും യു.ഡി.എഫ്. മേല്‍ക്കൈ നേടി.

തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എന്‍.ഡി.എ.യായിരുന്നു മുന്നില്‍. പുലിയൂര്‍, ബുധനൂര്‍, ചെറിയനാട്, വെണ്‍മണി എന്നിവിടങ്ങളില്‍ എന്‍.ഡി.എ. രണ്ടാമതുമെത്തി. മാന്നാര്‍ തിരുവന്‍വണ്ടൂര്‍, മുളക്കുഴ ആല, ചെന്നിത്തല, തൃപ്പെരുന്തുറ എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് രണ്ടാമതെത്തിയത്. ചെങ്ങന്നൂര്‍ നഗരസഭ, പാണ്ടനാട് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും ലീഡ് നേടി.


Story by
Read More >>