ഓർത്തഡോക്സ് സഭയിൽ വീണ്ടും ലൈംഗിക പീഡന പരാതി; മറ്റൊരു വൈദികനെതിരെയും കേസ്

ആലപ്പുഴ: ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും ലൈം​ഗിക പീഡന പരാതി. ആലപ്പുഴ കായംകുളം പൊലീസാണ് ഫാദർ ബിനു ജോർജിനെതിരെ കായംകുളം പൊലീസ് കേസെടുത്തു....

ഓർത്തഡോക്സ് സഭയിൽ വീണ്ടും ലൈംഗിക പീഡന പരാതി; മറ്റൊരു വൈദികനെതിരെയും കേസ്

ആലപ്പുഴ: ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും ലൈം​ഗിക പീഡന പരാതി. ആലപ്പുഴ കായംകുളം പൊലീസാണ് ഫാദർ ബിനു ജോർജിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്.

മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോര്‍ജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. 2014ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് പരാതി നല്‍കിയിരുന്നു. ഭദ്രാസനാധികൃതര്‍ ഇടപെട്ട് വൈദികനെ റാന്നിയിലേക്ക് മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു.

എന്നാല്‍ യുവതിയുടെ ഫോണിലേക്ക് ഫാദര്‍ ബിനു ജോര്‍ജ് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം പൊലീസ് അറിയിച്ചു.

Story by
Read More >>