‘മീശ’ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തി, സാക്ഷരത കൊണ്ടുമാത്രം കാര്യമില്ലെന്ന് കമല്‍ഹാസന്‍

തിരുവനന്തപുരം: മീശ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് കമൽഹാസൻ. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് ആവശ്യമെന്നും അദ്ദേഹം...

‘മീശ’ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തി, സാക്ഷരത കൊണ്ടുമാത്രം കാര്യമില്ലെന്ന് കമല്‍ഹാസന്‍

തിരുവനന്തപുരം: മീശ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് കമൽഹാസൻ. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിസി ബുക്സിന്‍റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിനു മുന്നില്‍ വച്ചാണ് നാല് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് 'മീശ' നോവലിന്‍റെ പതിപ്പ് കത്തിച്ചത്. ഇതേ തുടര്‍ന്ന് പ്രസാധകര്‍ നല്‍കിയ പരാതിയെതുടര്‍ന്ന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

നോവലിലെ ചില ഭാഗങ്ങള്‍ വിവാദമാവുകയും എഴുത്തുകാരനെതിരെ സംഘപരിവാറില്‍ നിന്നും ഭീഷണി ഉണ്ടാവുകയും ചെയ്തതിനെതുടര്‍ന്ന് മാതൃഭൂമി വാരികയില്‍ പ്രസിദ്ധികരിച്ചു വന്നിരുന്ന 'മീശ' നോവല്‍ പിന്‍‌വലിച്ചിരുന്നു.

Story by
Read More >>