അമ്മയിലെ അംഗങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളണ്ണമെന്ന് മന്ത്രി കടകംപള്ളി

കോഴിക്കോട് : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍കൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് സാംസ്‌കാരിക മന്ത്രി കടകംപള്ളി...

അമ്മയിലെ അംഗങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളണ്ണമെന്ന് മന്ത്രി കടകംപള്ളി

കോഴിക്കോട് : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍കൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങള്‍ സ്വീകരിക്കേണ്ടതെന്ന് സാംസ്‌കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം അമ്മയില്‍ ഏത് എം.പിയും എം.എല്‍.എയും ഉണ്ടായാലും സര്‍ക്കാര്‍ ഇരക്കൊപ്പമായിരക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മയുടെ ആഭ്യന്തര കാര്യമാണ്. സ്വതന്ത്ര സംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാറിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും വ്യത്യസ്ത അഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story by
Read More >>