കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്ര സർക്കാർ: ബി.ജെ.പി മലയാളികളെ പറ്റിച്ചു: തരൂര്‍

ന്യൂഡൽഹി: ആൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) കേരളത്തിന് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ശശി തരൂരിന്റെ ചോദ്യത്തിന്...

കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്ര സർക്കാർ: ബി.ജെ.പി മലയാളികളെ പറ്റിച്ചു: തരൂര്‍

ന്യൂഡൽഹി: ആൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) കേരളത്തിന് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ശശി തരൂരിന്റെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനെ ബി.ജെ.പി അവഗണിക്കുന്നുവെന്ന കാര്യത്തിൽ ചിലർക്കുള്ള സംശയം ഇതോടെ തീരുമെന്നും ശശി തരൂ‍ർ പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് ജെ.പി.നദ്ദ ഉറപ്പുനൽകിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി കോഴിക്കോട് കിനാലൂരിൽ ഇരുന്നൂറേക്കർ ഭൂമി കണ്ടെത്തിയിരുന്നു. തുടർന്നാണ് മോദി സർക്കാർ അധികാരമൊഴിയും മുമ്പ് എയിംസ് അനുവദിക്കാമെന്ന് നദ്ദ ഉറപ്പ് നൽകിയത്. എയിംസ് അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോടും കേന്ദ്രം അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

Story by
Read More >>