അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആദിലാണ്...

അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആദിലാണ് പിടിയിലായത്. പിടിയിലായ ഇയാൾ ആലുവ സ്വദേശിയാണ്. ഇയാൾ കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അഭിമന്യു വധക്കേസിൽ പ്രതികളെ അറസ്​റ്റ്​ ചെയ്യാത്തതിൽ പൊലീസിന്​ നേരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ്​ ഒരാൾ കൂടി പിടിയിലായിരിക്കുന്നത്​. 15 കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നി​ഗമനം. എന്നാൽ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യ പ്രതിയടക്കം കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍പേരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പ്രതികളെ പിടികൂടാത്തതിനെതിരെ ഇടതുപക്ഷ എം.എൽ.എയായിരുന്ന സൈമൺ ബ്രി​ട്ടോ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല തുടങ്ങിയവരും കെഎസ് യു, എഐഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും രംഗത്ത് വന്നിരുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകളിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഒട്ടേറെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയെന്നാണ് സൂചന. എറണാകുളം ഭാഗത്തെ ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീട് വിട്ടുപോയതായും വിവരങ്ങളുണ്ട്.

Story by
Read More >>