കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി മടങ്ങവേ പൊലീസ് കസ്റ്റഡിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ...

കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി മടങ്ങവേ പൊലീസ് കസ്റ്റഡിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ വിട്ടയച്ചു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, വൈസ് പ്രസിഡന്റ് എം.കെ മനോജ്് കുമാര്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവര്‍ വന്ന വാഹന ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുതൽ തടങ്കലിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. ഹാദിയ നിരുപാധികമായാണ് വിട്ടയച്ചതെന്ന് പുറത്തിറങ്ങിയ ശേഷം അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Story by
Read More >>