കെഎസ്​ആര്‍ടിസിയില്‍ ഓഗസ്റ്റ് എഴിന്​ 24 മണിക്കൂര്‍ പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസിയില്‍ ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പടെ പണിമുടക്കിന്. സിഐടിയു, എ​ഐടിയുസി യൂണിയനുകള്‍ ഉള്‍പ്പടെയുളള സംയുക്ത ട്രേഡ്...

കെഎസ്​ആര്‍ടിസിയില്‍ ഓഗസ്റ്റ് എഴിന്​ 24 മണിക്കൂര്‍ പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസിയില്‍ ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പടെ പണിമുടക്കിന്. സിഐടിയു, എ​ഐടിയുസി യൂണിയനുകള്‍ ഉള്‍പ്പടെയുളള സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് പണിമുടക്ക്. ആറിന് രാത്രി 12 മണി മുതല്‍ ഏഴിന് രാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.

കെഎ​സ്‌ആ​ര്‍ടിസി മാ​നേ​ജ്​​മെന്റിന്റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാണ് സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണിയ​ന്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തുന്നതെന്ന് അറിയിച്ചു. കെഎ​സ്‌ആ​ര്‍ടിഇഎ (സിഐടിയു), കെഎ​സ്ടിഇ​യു (എഐടി യുസി), കെഎ​സ്ടിഡ​ബ്ല്യുയു (ഐഎ​ന്‍ടിയുസി), കെഎ​സ്ടിഡി യു (​ഐഎ​ന്‍ടിയുസി) എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണിയ​ന്‍ സ​മി​തി​യി​ലു​ള്ള​ത്. വാ​ട​ക​വ​ണ്ടി നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ശ​മ്ബ​ള​പ​രി​ഷ്​​ക​ര​ണ ച​ര്‍​ച്ച സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക, ഷെ​ഡ്യൂ​ള്‍ പ​രി​ഷ്​​കാ​രം ഉ​പേ​ക്ഷി​ക്കു​ക, നി​യ​മ​വി​രു​ദ്ധ ഡ്യൂ​ട്ടി പ​രി​ഷ്​​ക​ര​ണം പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്​ പ​ണി​മു​ട​ക്ക്.

കെഎസ്‌ആര്‍ടിസിയുടെ മേധാവിയായി ടോമിന്‍ തച്ചങ്കരി വന്നതിന് ശേഷം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ച്‌ വളര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റിനെതിരെ സിപിഎം നേതാവായ ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പടെയുളളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Story by
Read More >>