കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്

അഞ്ച് കളിയില്‍ നിന്നും ഏഴ് പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്തും അഞ്ച് കളിയില്‍ നിന്ന് രണ്ട് പോയിന്റുമായി പൂനെ അവസാന സ്ഥാനത്തും തുടരുന്നു. തിങ്കളാഴ്ച ബംഗളൂരു എഫ്.സിയുമായി കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം സമനില. പൂനെയ്‌ക്കെതിരായ മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. പൂനെയ്ക്കായി മാര്‍ക്കോ സ്റ്റങ്കോവിച്ചും കേരളത്തിനായി നിക്കോള ക്രാമരെവിച്ചും ഗോള്‍ നേടി.

കളിയുടെ തുടക്കത്തില്‍ തന്നെ പൂനെ ലീഡെടുത്തു. 13ാം മിനുട്ടില്‍ ബോക്‌സില്‍ നിന്ന് എടുത്ത ബുള്ളറ്റ് ഷോട്ടിലൂടെയാണ് മാര്‍ക്കോ സ്റ്റാങ്കോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കിയത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴസ് നിരന്തരം പൂനെ ബോക്‌സിലേക്ക് വന്ന് പോയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. 41ാം മിനുട്ടില്‍ ബോക്‌സിനുള്ളിലുണ്ടായ കൂട്ടപൊരിച്ചില്‍ ഗോളെന്ന് തോന്നിപ്പിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ലീഡെടുക്കാന്‍ പൂനെയ്ക്ക് കിട്ടിയ അവസരം പാഴാക്കി. അല്‍ഫാറോ എടുത്ത പെനാല്‍ട്ടി പോസ്റ്റില്‍ തട്ടിതെറിക്കുകയായിരുന്നു. 61ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ സമനില ഗോള്‍ വന്നത്. കോര്‍ണറില്‍ നിന്നും വന്ന പന്ത് നിക്കോള ക്രമരോവിച്ച് പോസ്റ്റിലെത്തിക്കുകയായിരുന്നു.

Read More >>