വിജയം തേടി ബ്ലാസ്റ്റേഴ്സും പൂനെയും നേർക്കുനേർ

സീസണിൽ എ.ടി.കെയ്ക്കെതിരെ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് എന്നാൽ പിന്നീട് വന്ന എല്ലാ മത്സരങ്ങളിലും സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടവന്നു. ജംഷഡ്പൂരിനെതിരെ രണ്ടാം പകുതിയിൽ അതിശക്തമായ മുന്നേറ്റം നടത്തിയാണ് ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിലെത്തിച്ചത്. ജംഷദ്പൂരിനെതിരായ മത്സരത്തിലെ നിർണായക താരമായ സിമെൻലൈൻ ഡൗങ്ങേൽ ആദ്യ ഇലവനിൽ കളിക്കാൻ സാദ്ധ്യതയുണ്ട്.

വിജയം തേടി ബ്ലാസ്റ്റേഴ്സും പൂനെയും നേർക്കുനേർ

പൂനെ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തുടർച്ചയായ സമനിലകൾക്ക് ശേഷം വിജയപ്രതീക്ഷയുമായി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി പൂനെ സിറ്റിയെ നേരിടും. പൂനെയിലെ ബെൽവാഡി സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രി 7.30 നാണ് മത്സരം.

അവസാന മത്സരത്തിൽ ​ഗോവയ്ക്കെതിരെയും തോറ്റ പൂനെ സീസണിൽ മോശം പ്രകടനത്തിലാണ്. ഇതുവരെ ഒരു മത്സരം പോലും ജയിക്കാനാത്ത പൂനെയ്ക്ക് നാല് മത്സരങ്ങളിൽ നിന്നായി ഡൽഹിക്കെതിരെ നേടിയ ഒരു പോയിന്റ് മാത്രമാണുള്ളത്. പോയിന്റ് ടെബിളിൽ അവസാന സ്ഥാനത്തുള്ള പൂനെ കോച്ച് മിഗ്വല്‍ ഏഞ്ചലിനെ പുറത്താക്കുകയും ചെയ്തു. പ്രദ്യും റെഡ്ഡിയാണ് ഇപ്പോൾ ടീമിനൊപ്പം പരിശീലകനായുള്ളത്. കഴിഞ്ഞവര്‍ഷം മിന്നുന്ന പ്രകടനം കാഴ്ചവെച്ച മാഴ്സലിന്യേ-എമിലിയാനോ അല്‍ഫാരോ കൂട്ടുകെട്ടിലാണ് പുണെ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാൽ ഈ കൂട്ടുകെട്ടിന് ഇത്തവണ ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ഡിയേഗോ കാർലോസ് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല.

സീസണിൽ എ.ടി.കെയ്ക്കെതിരെ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് എന്നാൽ പിന്നീട് വന്ന എല്ലാ മത്സരങ്ങളിലും സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടവന്നു. ജംഷഡ്പൂരിനെതിരെ രണ്ടാം പകുതിയിൽ അതിശക്തമായ മുന്നേറ്റം നടത്തിയാണ് ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിലെത്തിച്ചത്. ജംഷദ്പൂരിനെതിരായ മത്സരത്തിലെ നിർണായക താരമായ സിമെൻലൈൻ ഡൗങ്ങേൽ ആദ്യ ഇലവനിൽ കളിക്കാൻ സാദ്ധ്യതയുണ്ട്. മലയാളി താരങ്ങളായ സഹലും പ്രതിരോധ നിരയിൽ അനസും കളിക്കാൻ സാദ്ധ്യതയുണ്ട്. മുന്നേറ്റത്തിൽ സ്ളാവിസ സ്റ്റോജോനോവിനൊപ്പം വിനീതും കളിക്കും.

Read More >>