മഞ്ഞക്കടലില്‍ 'സമനില'ത്തിര

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ സബ്സ്റ്റ്യൂഷനുകള്‍. 54ാം മിനുട്ടില്‍ ഡുംഗേലിന് പകരക്കാരനായാണ് സി.കെ വിനീത് എത്തിയത്.

മഞ്ഞക്കടലില്‍ സമനിലത്തിര

കൊച്ചി: മഞ്ഞകടലില്‍ വിജയത്തീരത്തം കണ്ടെത്താന്‍ കൊതിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്.സിക്കെതിരെ സമനില കുരുക്ക്. കൊച്ചിയില്‍ വിജയം ഉറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ 90ാം മിനുട്ടിലെ പ്രാന്‍ജാല്‍ ഭൂംജിയുടെ ഗോളിലൂടെയാണ് മുംബൈ സമനില പിടിച്ചത് (1-1). ആദ്യ പകുതിയില്‍ തന്നെ ലീഡെടുത്ത കേരളാ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയില്‍ മത്സരത്തിലെ മുന്‍തൂക്കം നിലനിര്‍ത്താനായില്ല.

മത്സരത്തിന്റെ 24ാം മിനുട്ടിലാണ് കേരളം ഗോള്‍ നേടിയത്. സ്‌റ്റോജാന്‍വിച്ചിന്റെ ബാക്ക് ഹീലില്‍ നിന്നും ലഭിച്ച പന്ത് ഡുംഗേല്‍ ഹോളിചരന്‍ നസ്രിക്ക് നീട്ടി നല്‍കുകയായിരുന്നു. ഷോട്ടെടുത്ത നസ്രിക്ക് പിഴച്ചില്ല. തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം ഉപയോഗപ്പെടുത്തുന്ന നീക്കങ്ങളായിരുന്നു ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ആദ്യ പകുതിയില്‍ ഉണ്ടായത്.

രണ്ടാം പകുതിയില്‍ വലത് വിങില്‍ നിന്ന് അര്‍ണോള്‍ഡിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും മുംബൈ മുന്നേറ്റ നിരയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. വലത് വിംങിന്റെ ചുമതലയുണ്ടായ ലാല്‍റുവാത്താരയെ കടന്നു വന്ന പന്തുകള്‍ ഗോളി ധീരജ് സിംഗിന്റെയും സന്ദേശ് ജിംഗാന്റെയും ഇടപെടലിലൂടെയാണ് രക്ഷപ്പെട്ടത്. 87ാം മിനുട്ടില്‍ സൗഗോവിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. 90ാം മിനുട്ടിലായിരുന്നു കേരളത്തെ ഞെട്ടിച്ച ഗോളെത്തിയത്. 35 വാര ദൂരെ നിന്ന് ഭൂംജിയുടെ ഷോട്ട് തടുക്കാന്‍ ഒരു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കുമായില്ല. മുംബൈ മുന്നേറ്റങ്ങള്‍ തടഞ്ഞ ക്യാപ്റ്റന്‍ സന്ദേശ് ജിംഗനാണ് ഹീറോ ഓഫ് ദി മാച്ച്.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ സബ്സ്റ്റ്യൂഷനുകള്‍. 54ാം മിനുട്ടില്‍ ഡുംഗേലിന് പകരക്കാരനായാണ് സി.കെ വിനീത് എത്തിയത്. കഴിഞ്ഞ കളിയിലെ ഗോളടിക്കാരന്‍ മേതേജ് പോപ്ലാന്തിക്കിന് പകരം പെക്കുസണും സഹലിന് പകരം കിസേറ്റയേയും കേരളം കളത്തിലിറക്കി.

Read More >>